12:21am 08 September 2026
NEWS
ചെങ്ങന്നൂർ താലൂക്ക് എൻ.എസ് എസ് യൂണിയൻ പെൻഷൻ വിതരണം നടത്തി
14/04/2026  09:02 PM IST
nila
ചെങ്ങന്നൂർ താലൂക്ക് എൻ.എസ് എസ് യൂണിയൻ പെൻഷൻ വിതരണം നടത്തി

 

ചെങ്ങന്നൂർ: താലൂക്ക് എൻ. എസ് എസ് കരയോഗ  യൂണിയനിൽ പെന്‍ഷന്‍ വിതരണം നടത്തി. യുണിയനില്‍ ഉള്‍പ്പെട്ട108 കരയോഗങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരു മുതിർന്ന അംഗത്തിന് എല്ലാവർഷവും വിഷുവിനോട് അനുബന്ധിച്ച് വിഷു കൈ നീട്ടമായി നൽകി വരുന്ന പെൻഷൻ പദ്ധതിയാണിത്. എൻ. എസ്. എസ്. ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ പി.എൻ. സുകുമാരപ്പണിക്കർ വിതരണയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി.ഡി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
 യൂണിയൻ സെക്രട്ടറി എം.ജി അശോക് കുമാര്‍, യൂണിയൻ ഭരണസമിതി അംഗങ്ങളായ ഉളനാട് ഹരികുമാര്‍, എം.ജി ദേവകുമാര്‍, റ്റി.എസ് സുരേഷ് ബാബു, എം.ഡി സന്തോഷ് കുമാർ, എസ്.വി പ്രസാദ്, അശോകന്‍ കുളനട പ്രതിനിധി സഭാംഗങ്ങളായ അഡ്വ.ഡി. നാഗേഷ് കുമാര്‍, പി.ആര്‍ ഹരികുമാര്‍, യൂണിയന്‍ ഇന്‍സ്പെക്ടര്‍ വി.ഹരികൃഷ്ണന്‍  എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.